Friday, June 26, 2009

ഇക്രൂട്ടന്റെ വികൃതികള്‍, ഒന്നാം ദിവസം

പ്രിയപ്പെട്ട കൂട്ടുകാരെ,
ഇക്രൂട്ടന്റെ ലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!
ഇക്രൂട്ടന്‍ എന്ന കൊച്ചു കുട്ടിയുടെ വികൃതികളുമായാണ് ഈ കൊച്ചു ബ്ലോഗിലൂടെ ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. എന്നെ ഈ ബൂലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നവരെ ഈ നിമിഷം വളരെ നന്ദിയോടെ സ്മരിച്ചു കൊണ്ടു ഞാന്‍ എഴുതിത്തുടങ്ങുന്നു. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടു സ്നേഹപൂര്‍വ്വം.....മിന്നു // MinnU.

ഇക്രൂട്ടന് മൂന്നു വയസ്സ് കഴിഞ്ഞു . കുഞ്ഞിവായില്‍ വല്യവര്‍ത്തമാനം, അതാണ്‌ ഇക്രൂട്ടന്‍. ഇക്രൂട്ടന്റെ വികൃതികള്‍ നിങ്ങളുടെ കൂടെ അല്‍പ്പം പങ്കുവെക്കാം.

ഇക്രൂട്ടനുമായി അച്ഛനമ്മമാര്‍ ഒരു ദിവസം ടൌണിലെ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇക്രൂട്ടന്‍ കുടിക്കാന്‍ വെള്ളം നിറച്ച കുപ്പി-ഗ്ലാസ്‌ എടുത്ത്‌ കളിക്കാന്‍ നേരം,

അച്ഛന്‍: മോനേ നീ ഗ്ലാസ്സോന്നും എടുത്ത്‌ കളിക്കല്ലേ. അതെങ്ങാന്‍ താഴെ വീണു പൊട്ടിയാല്‍ നിന്നെ അവരിവിടെ പിടിച്ചു പണിക്കു നിര്‍ത്തും.പിന്നെ നീ ഇവിടത്തെ പാത്രം കഴുകേണ്ടി വരും.

അല്‍പ്പം കഴിഞ്ഞു വെയിറ്റര്‍ വന്നു അയാളെ ചൂണ്ടിക്കൊണ്ട് ഇക്രൂട്ടന്‍:
അച്ഛാ ഇയാളും ഇവിടത്തെ ഗ്ലാസ്സ്‌ പൊട്ടിച്ചത് കാരണമാണോ ഇവിടെ പണിക്കു നിര്‍ത്തിയിരിക്കുന്നത്?

വളരെ നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്നില്‍ അച്ചന് ഉത്തരം മുട്ടി.പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായി.

പിന്നീട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍:
അച്ഛന്‍: എനിക്ക് ഉപ്പ് കുറച്ചുള്ള ഭക്ഷണം മതി, പിന്നെ ചായയില്‍ പഞ്ചസാര ഒട്ടും വേണ്ടാട്ടോ.

ഇക്രൂ: അമ്മേ അച്ഛനെന്താ പൈസ കൂടും എന്ന് കരുതിയാണോ ഉപ്പും പഞ്ചസാരയും വേണ്ടാ എന്ന് പറയുന്നതു?

അമ്മ: അല്ല മോനേ, അച്ഛന്‍ ഗല്‍ഫിലായിരുന്നത് കൊണ്ടു ഷുഗറ് പ്രഷറ് തുടങ്ങിയ അസുഖമൊക്കെയല്ലേ അത് കൊണ്ടാ.

ഇക്രൂ: അപ്പൊ നമ്മുടെ അമ്മൂമ്മ മുമ്പ്‌ ഗല്‍ഫിലായിരുന്നോ? അമ്മൂമ്മയ്ക്കും ഉണ്ടല്ലോ പ്രഷറും ഷുഗറും.

അമ്മ പിന്നെ ഒന്നും പറഞ്ഞില്ല....

ഇപ്പോള്‍ ഇക്രുവിനെകുറിച്ചു ഒരു രൂപം കിട്ടിയല്ലോ അല്ലെ? ഇക്രൂട്ടന്റെ കൂടുതല്‍ വിശേഷങ്ങളുമായി ഞാന്‍ ഇനിയൊരവസരത്തില്‍ വരാം.
ഇഷ്ടമായെങ്കില്‍ അറിയിക്കുമല്ലോ.

25 comments:

Rafeek Wadakanchery said...

ഇക്രൂട്ടന്റെ ഒരു കുറവുണ്ടായിരുന്നു. അതു തീര്‍ത്തതിനു നന്ദി

Arun said...

Welcome to Boolokam,
Ikroottans story is nice.Keep writing...
with all the best wishes...

വല്യമ്മായി said...

ഇക്റൂട്ടന്‍ ആളു കൊള്ളാലോ :)

കിലുക്കാം പെട്ടി എന്ന പേരില്‍ വേരൊരു ചേച്ചി കൂടെ ബ്ലോഗുന്നുണ്ട്.

Typist | എഴുത്തുകാരി said...

ഇഷ്ടായി ഇക്രൂട്ടന്റെ വികൃതികള്‍.

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്തിലേക്ക് സ്വാഗതം. ഇക്രൂട്ടന്റെ വിക്രിതികള്‍ കൊള്ളാം. ഇക്രൂട്ടന്‍ സ്വന്തം മകന്‍ തന്നെയല്ലേ എന്നൊരു സംശയമുണ്ടേ.......കൊള്ളാം ഇനിയും എഴുതൂ..

ശ്രീ said...

ഇക്രു! നല്ല പേര്...

ഇക്രൂട്ടന്റെ കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ...
:)

മിന്നു // MinnU said...

വല്യമ്മായിയുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഞാന്‍ എന്റെ ബ്ലോഗര്‍ നാമം മാറ്റുന്നു. ഇനി ഞാന്‍ "മിന്നു" എന്നാ പേരില്‍ ബ്ലോഗ്‌ ചെയ്യാം. കിലുക്കാംപെട്ടി എന്നാ പേരില്‍ വേറൊരു ബ്ലോഗര്‍ ഉണ്ടെന്ന വിവരം നല്‍കിയ വല്യമ്മായിക്ക് നന്ദി അറിയിക്കുന്നു, അഭിപ്രായത്തിനും.

ആദ്യ കമന്റ് നല്‍കിയ റഫീക്ക്‌ വടക്കാന്ചെരിക്കും, അരുണിനും, എഴുത്തുകാരിക്കും, ശ്രീക്കും സര്‍വ്വോപരി ശ്രീ വാഴക്കൊടനും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും പ്രോത്സാഹനങ്ങളുമായി ഈ വഴി വരുമല്ലോ.

Patchikutty said...

ബൂലോകത്തിലേക്ക് സ്വാഗതം. ഇക്രൂട്ടന്‍ കൊള്ളാല്ലോ. മിന്നു നല്ല പേര്. കുട്ടികളുടെ ഒരു സി ഡി ഉണ്ട് മിന്നാമിന്നി.അതില്‍ കേന്ദ്ര കഥാപാത്രം ഒരു തത്തയുടെ പേര് ആണ് "മിന്നു തത്ത" .... ഇക്ക്രുനു ആ സി ഡി കൊടുത്തു നോക്കു...ഇഷ്ടമാകും.

Anitha Madhav said...

ബൂലോകത്തിലേക്ക് സ്വാഗതം.....

ഇക്രൂട്ടന്റെ വികൃതികള്‍ ഇഷ്ടായി...
ഇക്രൂട്ടന്റെ കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ...

Keep writing, expecting more from you minnuchechee...

Thaikaden said...

Njaan ithuvazhiyokke karangunnundu. Wish you all the best.

അരുണ്‍ കരിമുട്ടം said...

വായോ..വന്ന് അടിച്ച് പൊളിക്കോ
ഇക്രൂട്ടാ..
സ്വാഗതം:)

പി.സി. പ്രദീപ്‌ said...

ഇക്റൂട്ടന്‍ ആളു കൊള്ളാമല്ലോ:)ഇനിയും പോരട്ടെ.

Anil cheleri kumaran said...

ഇക്രു ചെക്കൻ കൊള്ളാലോ.

അലസ്സൻ said...

ഇക്ക്രുട്ടാ! അച്ച്ചന്റെം അമ്മേടേം ഉത്തരം മുട്ടിച്ചു. മിടുക്കന്‍. അവര്‍ മറുപടി പറയാന്‍ പഠിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

ഇക്രൂട്ടന്റെ വിക്രിയകളുമായി ബൂലോകത്തേക്ക്‌ സ്വാഗതം

jamal|ജമാൽ said...

ഇക്രൂട്ടന്റെ കൂടുതല്‍ വിശേഷങ്ങള്‍ എഴുതൂ...
ബൂലോകം കാത്തിരിക്കുന്നു

മിന്നു // MinnU said...

ഇക്രുവിനെ സ്വീകരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇക്രുവിനെ നിങ്ങള്‍ക്കെല്ലാം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.ഇക്രുവിന്റെ കൂടുതല്‍ വിശേഷങ്ങളുമായി ഞാന്‍ വരാം. അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Sureshkumar Punjhayil said...

Theerchayaum varanam... Ikroottaneyum konduthanne...!

Manoharam, Ashamsakal...!!!

ഡോക്ടര്‍ said...

അപ്പൊ ബാക്കി പോരട്ടെ.... ബൂലോകത്തേക്ക് സ്വാഗതം....

ജിപ്പൂസ് said...

ബൂലോകത്തേക്ക് സ്വാഗതം സുഹൃത്തേ...രണ്ടാം ദിവസത്തിനായി കാത്തിരിക്കുന്നു.

Unknown said...

ഇക്ക്രൂട്ടനെ പിന്നെ കണ്ടില്ലല്ലോ.

"House executive" that is a nice and attractive title.

Lipi Ranju said...

ടിന്റു മോന്‍ കഥകളെക്കാള്‍ രസമാണല്ലോ ഇക്രൂട്ടന്റെ വികൃതികള്‍....
ഒന്നാം ദിവസം കൊണ്ട് നിറുത്തല്ലേട്ടോ ...

Jazmikkutty said...

ഇക്രൂട്ടന്റെ പപ്പായാ ഇങ്ങോട്ടെത്തിച്ചത്..എന്താ രണ്ടു വര്‍ഷമായിട്ടും ഫ്രീയായില്ലേ മിന്നൂ...എവിടെയാണിപ്പോള്‍ ഇനിയും എഴുതു...

OAB/ഒഎബി said...

ഇതാണോ പിന്നീട് അളിയന്‍ കഥകളായി മാറിയത്?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ബൂലോകത്തേക്ക് സ്വാഗതം

ഇക്രൂട്ടാ നമുക്ക് ടിന്റുമോനെ കടത്തി വെട്ടണം...ട്ടാ

പുതിയ കഥകളുമായി വരൂ...